വൈത്തിരി: ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. തളിപ്പുഴ സ്വദേശി കുന്നുമ്മൽ അസീസിന്റെ മകൻ റസൽ (21) ആണ് മരണപ്പെട്ടത്, കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് മരണം സംഭവിച്ചത്. പഴയ വൈത്തിരിക്കും തളിപ്പുഴക്കും ഇടയിൽ ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടം ഉണ്ടായത്. റസൽ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയിലിടിച്ചാണ് അപകടമെന്ന് അപകടസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. തലക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ റസലിനെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.മാതാവ്: റാബിയ, സഹോദരി: റിസാന.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







