കൽപ്പറ്റ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്‌സ് യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ദേശീയ ആരോഗ്യമിഷൻ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിലേക്ക് ആശാ പ്രവർത്തകർ മാർച്ച് നടത്തി. ഉത്സവബത്ത 3000 രൂപ അനുവദിക്കുക, ആശാമാരെകൊണ്ട് അധികജോലി എടുപ്പിക്കുന്നത് അവസാനിപ്പിക്കുക, വെൽനസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ആയിരം രൂപ അനുവദിക്കുക, ഞായറാഴ്‌ച അവധി നൽകുക, ഓൺലൈൻ സർവേകൾക്ക് ഉപകരണങ്ങളും വേതനവും അനുവദിക്കുക, ഓണറേറിയും വർധിപ്പിക്കുകയും അതത് മാസങ്ങളിൽ നൽകുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. നൂറുകണക്കിനുപേർ പങ്കെടുത്തു.
സിഐടിയു ജില്ലാ സെകട്ടറി കെ സുഗതൻ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഷാജി മോൾ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കമലാ മോഹൻ, എൻഎച്ച്‌എം എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ഡോ.വിപിൻ, സിഐടിയു ജില്ലാ കമ്മിറ്റിയംഗം പി എം സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ ട്രഷറർ സീമന്തിനി സുരേഷ് സ്വാഗതവും രശ്‌മി പ്രദീപ് നന്ദിയും പറഞ്ഞു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







