മാനന്തവാടി: പിലാക്കാവ് പ്രിയദർശിനി തേയില തൊഴിലാളികൾ പട്ടിണി സമരം നടത്തി. ഓണം പടിവാതിലിക്കലിൽ എത്തി നിൽക്കെ തൊഴിലാളികൾക്ക് ലഭിക്കേണ്ട രണ്ട് മാസത്തെ ശമ്പളം, ബോണസ്, രണ്ട് വർഷത്തെ ലീവ് അലവൻസ്, കൂലി വർദ്ധനവ് തുടങ്ങി വിവിധ ആവശ്യങ്ങൾ ലഭ്യമാക്കാത്ത മാനേജ്മെൻ്റിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തോട്ടം തൊഴിലാളികൾ ഓഫീസിൻ്റെ മുമ്പിൽ സൂചനാ സമരം നടത്തി. സബ്ബ് കളക്ടറുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ പ്രശ്ന പരിഹാരം ആകാത്തതിനെ തുടർന്നാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. എത്രയും പെട്ടെന്ന് തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കിട്ടിയിലെങ്കിൽ വരും ഓണനാളുകളൽ സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം.ഡിസിസി ജനറൽ സെക്രട്ടറി പി.വി. ജോർജ്ജ് ഉദ്ഘാടനം ചെയ്യ്തു.സി.എച്ച്.സുഹൈർ അധ്യക്ഷത വഹിച്ചു. ഒ സി. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. രാഘവൻ തൊപ്പി, സി.ബാലൻ, വിനീത് പി.കെ, ഉഷാ തമ്പി, തങ്കു ബാലൻ എന്നിവർ സംസാരിച്ചു.വിനോദ് പി.സി, രാജൻ പി.എം, ബസവൻ പി.സി, സി.സി.രാജൻ, പ്രദീപ് പി.സി. എന്നിവർ സമരത്തിന് നേതൃത്വം നൽകി.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്