പനമരം ഗ്രാമപഞ്ചായത്തില്‍ പട്ടയം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പട്ടയ മിഷന്‍ യോഗം ചേര്‍ന്നു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. സുബൈര്‍ വിഷയാവതരണം നടത്തി. പട്ടയ പ്രശനവുമായി ബന്ധപ്പെട്ട് 23 വാര്‍ഡുകളില്‍ നിന്നെത്തിയവരുടെ സംശയനിവാരണവും വിശദീകരണവും തുടര്‍ നടപടികളെയുംകുറിച്ചും മാനന്തവാടി തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍ വിശദീകരിച്ചു. യോഗത്തില്‍ വില്ലേജ് തലത്തിലുള്ള അപേക്ഷകള്‍ സ്വീകരിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍, വില്ലേജ് വികസന സമിതി അംഗങ്ങള്‍, വില്ലേജ് സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പെയിൻ ആൻഡ് പാലിയേറ്റീവ് കമ്മിറ്റി രൂപീകരിച്ചു.
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പടിഞ്ഞാറത്തറ കുടുംബരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പുതുതായി പാലിയേറ്റീവ് കമ്മിറ്റിക്ക് രൂപം നൽകി. ഇതോടെ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ രണ്ട് പാലിയറ്റീവ് യൂണിറ്റുകൾ നിലവിൽ വന്നു. ബാങ്ക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന