എടവക : ദീപ്തിഗിരി ക്ഷീര സംഘത്തിൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ പാൽ അളന്ന ക്ഷീര കർഷകർക്ക് അധിക വിലയായി ലിറ്റർ ഒന്നിന് ഒരു രൂപ പ്രകാരവും ആഗസ്റ്റ് 20 വരെയുള്ള പാൽ വിലയും മിൽമ ജൂലായ് മാസത്തിൽ, ലിറ്ററൊന്നിന് രണ്ടു രൂപ പ്രകാരം അനുവദിച്ച തുകയും ചേർത്ത്,നാളെ മുതൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുമെന്ന് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ,സെക്രട്ടറി പി.കെ.ജയപ്രകാശ് എന്നിവർ അറിയിച്ചു.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ