കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2023-24 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസ്സായതിന് ശേഷം കേരള സര്‍ക്കാറിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ ഒക്ടോബര്‍ 31 നകമോ അല്ലെങ്കില്‍ കോഴ്സിന് ചേര്‍ന്ന് 45 ദിവസത്തിനകമോ ബോര്‍ഡിന്റെ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ അപേക്ഷ നല്‍കാം. അപേക്ഷ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമേലാധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം.
അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വകാര്‍ഡിന്റെയും പാസ്സ്ബുക്കിന്റെയും പകര്‍പ്പ്, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപന മേലാധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഫോണ്‍: 0495 2378480.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്