കൽപ്പറ്റ:പേരൻറ്റ്സ് അസോസിയേഷൻ ഫോർ ഇൻറ്റലെക്ച്ച്വലി ഡിസ് ഏബിൾഡ് ( പി.എ. ഐ.ഡി.) സംഘടനയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ സ്പെഷ്യൻ സ്കൂൾ വിദ്യാർത്ഥികളെയും അധ്യാപകരുടെയും , മാതാപിതാക്കളെയും സംഘടിപ്പിച്ച് വയനാട് ജില്ല കലക്ടറേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ധർണ്ണ ഉത്ഘാടനം ചെയ്തു. കൽപ്പറ്റ എം.എൽ.എ. ടി സിദ്ധിക് ധർണ്ണ സമരത്തിൽ അഭിസംബോധന ചെയ്യ്ത് സംസാരിക്കയും നിയമസഭയിൽ ഈ വിഭാഗം നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളും സബ്മിഷൻ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കമെന്ന് അറിയിക്കുകയും ചെയ്തു.. അവകാശസമരത്തിന്റെ വിവിധ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം ജില്ല കലക്ടർ, എം എൽ എ, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർക്ക് കൈമാറി. പെയ്ഡ് ജില്ല പ്രസിഡണ്ട് ഇ.വി. സജി അദ്ധ്യക്ഷത വഹിച്ചു. ഷിബു ടി.യു എ.എസ്. ഡബ്ള്യു എ, എസ് സംസ്ഥാന ജനറൽ സെക്രട്ടറി) ,ജോമിറ്റ് കെ ജോസ് , സി. ജെസി മാങ്കോട്ടിൽ, സി. ജെസി ഫ്രാൻസീസ്, പി ബി ഗിരീഷ് (പി.എ. ഐ. ഡി. സംസ്ഥാനകമ്മിറ്റി അംഗം) ,സി. ആൻസ് മരിയ (കോഡിനേറ്റർ പി.എ ഐ. ഡി. വയനാട് ജില്ല), കെ.എസ്. ജോസഫ് ( പി.എ.ഐ.ഡി ജില്ല ജനറൽ സെക്രട്ടറി) , ടി കെ ഉമ്മർ ( കെ.എൽ. സി. എ. എ ജില്ല ജനറൽ സെക്രട്ടറി) എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കുകയും അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു

രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ
പാസ്പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.