കുടുംബശ്രീ മിഷന്‍ വയനാടിന്റെയും തിരുനെല്ലി സി.ഡി.എസിന്റെയും തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ തിരുനെല്ലി അരമംഗലം പാടശേഖരത്തില്‍ നാളെ (വ്യാഴം) കമ്പളനാട്ടി നടക്കും. രാവിലെ 9 ന് തുടങ്ങുന്ന കമ്പളനാട്ടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്യും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യപ്രഭാഷണം നടത്തും. വയനാടിന്റെ കാര്‍ഷിക പാരമ്പര്യവും പൈതൃകവും ഉണര്‍ത്തി നടത്തുന്ന കമ്പളനാട്ടിയില്‍ തിരുനെല്ലി പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളില്‍ നിന്നും അയല്‍ക്കൂട്ടങ്ങളില്‍ നിന്നുമായി ഇരുന്നൂറോളം പേര്‍ പങ്കെടുക്കും. പരമ്പരാഗത നെല്‍വിത്തിനമായതൊണ്ടിയിലാണ് 6 ഏക്കറോളം വരുന്ന പാടത്ത് നാട്ടിയൊരുക്കുന്നത്.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്