ചുള്ളിയോട് നെന്മേനി ഗവ. വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്നോളജി ട്രേഡിലും, അരിത്ത്മാറ്റിക് കം ഡ്രോയിംഗ് വിഷയത്തിലും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഫാഷന്‍ ഡിസൈന്‍ ടെക്നോളജിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഫാഷന്‍ ടെക്നോളജി, ഡിസൈനിംഗ് 4 വര്‍ഷ ഡിഗ്രിയും ബന്ധപ്പെട്ട വിഷയത്തിലുള്ള ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനിംഗ്, ടെക്നോളജിയില്‍ 3 വര്‍ഷത്തെ ഡിഗ്രി, ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും, അല്ലെങ്കില്‍ എന്‍.ടി.സി, എന്‍.എ.സിയും 3 വര്‍ഷ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. അരിത്തമാറ്റിക് കം ഡ്രോയിംഗ് യോഗ്യത അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും എഞ്ചിനീയറിംഗ് വിഷയത്തിലുള്ള ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.ടി.സി, എന്‍.എ.സി 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 5 ന് രാവിലെ 11 ന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, കോപ്പി സഹിതം ഐ.ടി.ഐ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 266700.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ
പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്സ്ആപ്പിലേക്ക് വ്യാജ സ്ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്







