പനമരം : പലവിധ രോഗ പീഡകളാലും അപകടം സംഭവിച്ചും വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാലും കിടപ്പിലായി സാന്ത്വന പരിചരണത്തിൽ കഴിയുന്ന രോഗികൾക്ക് പാലിയേറ്റീവ് വോളണ്ടിയേഴ്സ് ഓണസമ്മാനമായി പലവ്യഞ്ജനങ്ങളും പായസക്കിറ്റും അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. വത്സല വിതരണഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് അസൈനാർ പനമരം, ഷർമിന, ഹംസക്കുട്ടി, അബ്ദുൽറഹ്മാൻ,സക്കീന, സെക്കൻഡറി നേഴ്സ് ഷിൽജ,തെറാപ്പിസ്റ്റ് അമൃത, പ്രൈമറി നേഴ്സ് ബിന്ദു തുടങ്ങിയവർ സംബന്ധിച്ചു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും