‘കുരുവികൾക്കും ഓണ വിരുന്ന് ‘ ശ്രദ്ധേയമായി

വെള്ളമുണ്ട:സഹജീവികളോടുള്ള സ്നേഹം കുട്ടികളിൽ ഊട്ടി ഉറപ്പിക്കുന്നതിനായി മുണ്ടക്കൽ കോളനിയിൽ വേറിട്ട ഓണാഘോഷം നടത്തി.
കോളനി പരിസരത്ത് ചിരട്ട ഉറി തൂക്കി പക്ഷികൾക്കാവശ്യമായ ഓണ വിരുന്ന് ഒരുക്കിയാണ് കോളനി നിവാസികളായ വിദ്യാർത്ഥികൾ മാതൃകയായത്.
വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും സുഗതവനം ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നടത്തിയ പരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത്‌ അംഗം കണിയാംകണ്ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു.
ഡോ. മനു വർഗീസ്, രാഖിൽ കെ, ഭഗത് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

ഓണാഘോഷങ്ങളുടെ ഭാഗമായി ഓണപ്പാട്ടുകൾ, അത്തപ്പൂക്കളം,, ഓണപായസം, മറ്റ് ഇതര മത്സരങ്ങൾ കുഞ്ഞുങ്ങളിൽ വേറിട്ട അനുഭവമായിരുന്നു.
പക്ഷികൾക്ക് ഭക്ഷണവും കുടിവെള്ളവും നൽകിയത് കൂടാതെ കുട്ടികൾ തിരുവോണ ദിവസവും തുടർന്ന് ജീവിതത്തിൽ ഉടനീളവും, വീടുകളിൽ പക്ഷികൾക്ക് ഭക്ഷണവും കുടിവെള്ളവും നൽകാനുമുള്ള പ്രതിജ്ഞയും ഏറ്റു ചൊല്ലി. നമ്മുടെ കുട്ടികളിൽ ഭൂരിഭാഗവും സമ്പൽ സമൃദ്ധിയോടെ ഓണം ആഘോഷിക്കുമ്പോൾ മറുവശത്തു നിരാലംമ്പരായ മനുഷ്യർ ഉൾപ്പെടെ ഉള്ള ജീവജാലങ്ങൾ കൂടി ഉണ്ടെന്നുള്ള ബോധം കുട്ടികളിൽ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു പരിപാടിയെന്നു ജുനൈദ് കൈപ്പാണി പറഞ്ഞു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.