മേപ്പാടി ഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ക്ലാസ് മേറ്റ്സ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. നൂറിലധികം സഹപാഠികൾ പങ്കെടുത്തു ചടങ്ങിൽ സാമൂഹ്യ പ്രവർത്തകയായ വിജയകുമാരിയെ ആദരിച്ചു. കലാപരിപാടികൾ. ഓണ സദ്യ എന്നിവയും ഉണ്ടായിരുന്നു

ബാണസുര ഡാമിൻ്റെ ഷട്ടറുകൾ 20 സെ.മീ ഉയർത്തി
പടിഞ്ഞാറത്തറ: ബാണാസുര സാഗർ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ സ്‌പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്ററായി ഉയർത്തി. 26.10 ക്യുമെക്സ‌് വെള്ളമാണ് ഘട്ടം ഘട്ടമായി ഒഴുക്കി വിടുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.