മുണ്ടേരി: മുണ്ടേരി ആരോഗ്യ മാതാ ദേവാലയത്തില്‍ ഇരുപത്തിയൊമ്പതാമത് തിരുനാളിനും എട്ട് നോമ്പാചരണത്തിനും കൊടിയേറി. ഇടവക വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കാരക്കാട്ട് കൊടിയേറ്റ് കര്‍മ്മം നടത്തി. ഫാദര്‍ ജിസ്മോന് സെബാസ്റ്റ്യന്‍ സഹകാര്‍മികനായിരുന്നു. സെപ്തംബര്‍ 1 മുതല്‍ 8 വരെ വൈകുന്നേരം 5 മണിക്ക് ജപമാല, ദിവ്യ ബലി, നൊവേന എന്നിവ ഉണ്ടായിരിക്കും.
എല്ലാ ദിവസവും നേര്‍ച്ച ഭക്ഷണം ഉണ്ടായിരിക്കും. പ്രധാന തിരുന്നാള്‍ ദിവസമായ 8 ന്പൊന്തിഫിക്കല് ദിവ്യ ബലിയില്‍ കോഴിക്കോട് രൂപത ബിഷപ്പ് റൈറ്റ്.റവ. ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും