സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ വര്‍ധനവ്. ഒരു പവൻ സ്വർണ്ണത്തിന് 120 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 5520 എന്ന നിരക്കിലെത്തി. ഒരു പവന് സ്വര്‍ണം 44160 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം പവന് 4573 രൂപയുമാണ്.
തുടർച്ചയായ കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 44,120 രൂപയിലാണ് വ്യാപാരം പുരോഗമിച്ചിരുന്നത്.