കമ്പളക്കാട് : ഇസ്സത്തുൽ ഇസ് ലാം സംഘം സൗത്ത് സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിശ്വ പ്രവാചകർ മുഹമ്മദ് നബി (സ) യുടെ 1498-ാമത് ജന്മദിനാഘോഷ പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം കമ്മിറ്റി സെക്രട്ടറി പി.ടി അശ്റഫ് ഹാജിക്ക് നൽകി കെൽട്രോൺ വളവ് ജുമാ മസ്ജിദ് ഖത്തീബ് കെ.മുഹമ്മദ് കുട്ടി ഹസനി നിർവഹിച്ചു. സ്വദ്ർ മുഅല്ലിം സി.പി ഹാരിസ് ബാഖവി അദ്ധ്യക്ഷനായി. ഈ മാസം22 മുതൽ 27 വരെ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്. സ്വാഗത സംഘവും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ടൗൺ ഖത്തീബ് നജീം ബാഖവി , കമ്മിറ്റി ഭാരവാഹികളായ കെ.കെ മുത്തലിബ് ഹാജി , പത്തായകോടൻ മൊയ്തു ഹാജി വി.പി യൂസഫ് ഹാജി , അസ് ലം ബാവ , ജംഷീദ് കിഴക്കയിൽ , ശംസുദീൻ വാഫി , അനസ് ദാരിമി സംബന്ധിച്ചു
സ്വാഗത സംഘം കൺവീനർ കോരൻ കുന്നൻ ഷാജി സ്വാഗതവും സാജിദ് വാഫി നന്ദിയും പറഞ്ഞു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്