കാലവർഷം കനത്തതോടെ കാരാപ്പുഴ ഡാമിൽ നിന്നും വെള്ളം കൂടുതലായി പുറത്തേക്ക് ഒഴുക്കും.ഇതിന്റെ ഭാഗമായി ഡാം ഷട്ടർ ഇന്ന് ഉച്ചക്ക് ഒരു മണിയോടെ അഞ്ച് സെന്റിമീറ്ററിൽ നിന്ന് പതിനഞ്ചു സെന്റീമീറ്ററാക്കി ഉയർത്തും.കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും പുഴയിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകി

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.