ശ്രേയസ് കാര്യമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഫാർമക്കോ വിജിലൻസ് വാരാചരണത്തിന്റെ ഭാഗമായി
മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു പാലക്കപ്രായിൽ ഉദ്ഘാടനം ചെയ്തു.ശ്രേയസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി .എഫ്.മുഖ്യപ്രഭാഷണം നടത്തി.ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് ഫാർമകോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.സയ്യിദ് ഇല്യാസ് ബാഷ, ഡോക്ടർ സഫീറ എന്നിവർ ക്ലാസ്സെടുത്തു.മരുന്നുകൾക്ക് പാർശ്വ ഫലങ്ങൾ ഉണ്ടായാൽ അവ റിപ്പോർട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അത്തരം കാര്യങ്ങളിൽ പൊതുജനങ്ങൾക്കുള്ള തെറ്റിദ്ധാരണകളെക്കുറിച്ചുള്ള ബോധവൽക്കരണവും ആയിരുന്നു വിഷയം.ടി .യു .പൗലോസ് , ലെയോണ
ബിജു, വിമല എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്