കേരള കര്‍ഷകകതൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ 24 മാസത്തില്‍ കൂടുതല്‍ വീഴിച വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കാലപരിധി ഇല്ലാതെ അംശാദായ കുടിശ്ശിക ഒക്ടോബര്‍ 31 വരെ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസില്‍ പിഴ സഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കാം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും പത്ത് രൂപ നിരക്കില്‍ പിഴ ഈടാക്കും. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായെത്തി തൊഴിലാളികള്‍ക്ക് പിഴ അടക്കാം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍