പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് നാല് ലക്ഷം രൂപ വരെ നല്കുന്ന വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ പലിശ നിരക്കില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ വയനാട് ജില്ലയിലുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ വകുപ്പുകളിലോ, ലാഭകരമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് കിഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലോ, സഹകരണ ബാങ്കുകളിലോ (ക്ലാസ്1&ക്ലാസ്2) ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗസ്ഥ ജാമ്യത്തില ഉദ്യോഗസ്ഥരല്ലാത്തവര്‍ക്കും വ്യക്തിഗത വായ്പ ലഭിക്കും .വസ്തു ജാമ്യത്തില്‍ പരമാവധി രണ്ടു ലക്ഷംവരെ വ്യക്തിഗത വായ്പ ലഭിക്കും.
താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936202869, 9400068512.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്