വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റത്തിന് ‘സമഗ്ര’വിദ്യാഭ്യാസ പദ്ധതി തുടങ്ങി

ജില്ലയിലെ വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ച ലക്ഷ്യമാക്കി ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന ‘സമഗ്ര’ വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം അനിവാര്യമാണ്. ശോഭനമായൊരു ഭാവി തലമുറയെ ജില്ലയില്‍ സൃഷ്ടിച്ചെടുക്കാന്‍ ‘സമഗ്ര’ പദ്ധതിയിലൂടെ സാധിക്കണമെന്നും മത്സരക്ഷമതയോടെ പദ്ധതിയുടെ വിജയത്തിനായി പരിശ്രമിക്കണമെന്നും അഡ്വ.ടി സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ് ബിന്ദു പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ഡി.ഇ.ഒ ശശീന്ദ്രവ്യാസ് പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ജോയിന്റ് പ്രൊജക്ട് ഡയറക്ടര്‍ പി.സി മജീദ് പദ്ധതി അവതരണം നടത്തി.
പൊതു വിഭാഗത്തിലെ പഠന പരിപോഷണ പരിപാടികള്‍ ഉള്‍പ്പെടുന്ന വിജ്ഞാന്‍ ജ്യോതി, ഗോത്ര വിഭാഗത്തിലെ പഠന പരിപോഷണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന ഗോത്ര ദീപ്തി, ഓരോ സബ്ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കുന്ന 50 കുട്ടികള്‍ക്ക് ഓണ്‍ലൈനായും ഓഫ് ലൈനായും വിവിധ വിഷയങ്ങളില്‍ പ്രതിഭാപരിപോഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ടാലന്റ് ഹണ്ട്, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഗോത്രസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പ് വരുത്തുന്ന ഗോത്ര ഫെസ്റ്റ്, ജില്ലാ പഞ്ചായത്ത് വജ്രജൂബിലി കലാകാരന്‍മാരെ ഉള്‍പ്പെടുത്തി വിദ്യാലയങ്ങളില്‍ സംഗീതം, നൃത്തം, മറ്റ് ക്ലാസിക്ക് കലകളില്‍ പരിശീലനം നല്‍കുന്ന കലാഗ്രാമം, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പഠനസഹായികള്‍ വിതരണം ചെയ്യുന്ന പദ്ധതിയായ അരികെ, ഹൈസ്‌ക്കൂള്‍ കുട്ടികള്‍ക്ക് പഠനസഹായികള്‍ വിതരണം ചെയ്യുന്ന പദ്ധതിയായ ഉയരെ, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ഗെയിമുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം, ലാബ് നവീകരണം, കമ്പ്യൂട്ടര്‍ അനുബന്ധ സജ്ജീകരണം, എസ്.സി/എസ്.ടി പ്രോത്സാഹന പരിപാടികള്‍, എസ്.പി.സി പരിപാടികള്‍ എന്നിങ്ങനെയുള്ള 12 പദ്ധതികളെ ഉള്‍പ്പെടുത്തി തയാറാക്കിയ വിദ്യാഭ്യാസ പദ്ധതിയാണ് ‘സമഗ്ര’. കൂടാതെ കരിയര്‍ ഗൈഡന്‍സിനെക്കുറിച്ചും കോഴ്സുകളെക്കുറിച്ചും വിദ്യാര്‍ഥികളില്‍ അറിവ് പകര്‍ന്ന് കൊടുക്കുന്ന കരിയര്‍ കാരവന്‍, വിദ്യാര്‍ഥികളെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് പരീക്ഷക്ക് തയ്യാറാക്കുന്ന പദ്ധതിയും ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയായ സമഗ്രയുടെ ഭാഗമായി നടത്തും.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ എം.മുഹമ്മദ് ബഷീര്‍, ജുനൈദ് കൈപ്പാണി, ഉഷ തമ്പി, സീതാ വിജയന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.സി പ്രസാദ്, എ.എന്‍ സുശീല, കെ.ബി നസീമ, കെ വിജയന്‍, സിന്ധു ശ്രീധര്‍, ഡി. ഇ.ഒ കെ.എസ് ശരത്ചന്ദ്രന്‍, എസ്.എസ്.കെ ജില്ലാ കോര്‍ഡിനേറ്റര്‍ വി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപന്‍, പി.വി മൊയ്തു, പി.പി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.