ശാരീരിക ബുദ്ധിമുട്ടുകളുമായി ആശുപത്രിയിൽ എത്തുന്നവർക്കും പാലിയേറ്റീവ് പരിചരണത്തിന്റെ ഭാഗമായുള്ള കിടപ്പു രോഗികൾക്കും മാനസിക സന്തോഷം നൽകാൻ പുസ്തകങ്ങൾക്ക് സാധിക്കും എന്ന വിശ്വാസത്തോടെ മുപ്പെെനാട് പഞ്ചായത്തിലെ, പാടിവയൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുസ്തക തണൽ പദ്ധതിയുടെ ഭാഗമായി വടുവൻചാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് 70 ലേറെ പുസ്തകങ്ങൾ കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് വി. എൻ.ശശീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ ബഷീർ അധ്യക്ഷനായിരുന്നു.
പുസ്തക തണൽ പദ്ധതിക്ക് സ്കൂൾ പ്രിൻസിപ്പാൾ മനോജ് കെ.വി,മുപ്പൈനാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അജിത ചന്ദ്രൻ, പി.റ്റി.എ വൈസ് പ്രസിഡന്റ് ബാലൻ യു,മെഡിക്കൽ ഓഫീസർ ഡോ.ഫെസിൻ.ജി.ആർ. പാടിവയൽ കൂട്ടായ്മ പ്രസിഡൻറ് പ്രമോദ് കടലി, ഹെൽത്ത് ഇൻസ്പെക്ടർ ബിജു,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുഭാഷ് വി. പി,എൻ.എസ്.എസ് വോളണ്ടിയർ ലീഡർ അഥീന മാത്യു എന്നിവർ സംസാരിച്ചു. മറ്റ് അധ്യാപകരുടെയും, ആരോഗ്യപ്രവർത്തകരുടെയും, ജനപ്രതിനിധികളുടേയും, നാട്ടുകാരുടെയും സാന്നിധ്യത്തിൽ , എൻ.എസ്.എസ്. വോളണ്ടിയേഴ്സ് പുസ്തകങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരിയ്ക്ക് കൈമാറി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്