ലോകവിനോസഞ്ചാര ദിനം; ജില്ലയിൽ ആഘോഷങ്ങള്‍ തുടങ്ങി

ലോകവിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ടൂറിസം ക്ലബ്, എൻ.സി.സി യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ വിപുലമായ ആഘോഷങ്ങള്‍ക്ക് ജില്ലയിൽ തുടക്കമായി. മീനങ്ങാടി എൽദോ മോര്‍ ബസേലിയോസ് കോളേജിൽ നടന്ന പരിപാടി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിൽ സെക്രട്ടറി കെ. ജി അജേഷ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ എം.എം സലീൽ അധ്യക്ഷത വഹിച്ചു. ലോക ടൂറിസം ദിനാചരണത്തോടനുബന്ധിച്ച് മാലിയിൽ നിന്ന് ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകള്‍ പഠിക്കുന്നതിനായി എത്തിയ 60 അംഗങ്ങള്‍ അടങ്ങിയ ടൂറിസം വിദ്യാര്‍ത്ഥികളുടെയും ആദ്ധ്യാപകരുടേയും സംഘത്തെ അമ്പലവയലിലെ വയനാട് ഹെറിറ്റേജ് മ്യൂസിയത്തിൽ വെച്ച് ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം. എൻ.ഐ ഷാജു സ്വീകരിച്ചു.

10 ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികളാണ് ജില്ലയിൽ നടക്കുക. ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്കുളള പരിശീലനം, സെമിനാറുകള്‍, ടൂറിസം സംരംഭക പരിശീലനങ്ങള്‍, ആര്‍ട്ടിഫിഷൽ ഇന്റ്ലിജന്‍സ് വര്‍ക്ക് ഷോപ്പ് തുടങ്ങിയവ നടക്കും. പരിപാടിയുടെ ഭാഗമായി ലോകവിനോദസഞ്ചാര ദിന ആശയ പ്രചരണ ഫ്‌ളാഷ് മോബ്, ടൂറിസം ക്ലബ്ബ് ലോഗോ പ്രകാശനം, സെമിനാര്‍ എന്നിവ നടന്നു. വയനാട് ടൂറിസം വിശദീകരണ യോഗത്തിൽ ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകളെ ഉള്‍പ്പെടുത്തി ഡിടിപിസി നിര്‍മ്മിച്ച ഡോക്യൂമെന്റെറി പ്രദര്‍ശിപ്പിച്ചു. ലക്കിടി ഓറിയന്റൽ സ്‌കൂള്‍ ഓഫ് ഹോട്ടൽ മാനേജ്‌മെന്റിലെ ടൂറിസം വിദ്യാര്‍ത്ഥികളുമായി മാലി സംഘം സംവദിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് ടൂര്‍ ഓപ്പറേറ്ററായ വേയ്ക്ക് അപ്പ് വേക്കേഷന്‍സാണ് സംഘത്തെ ജില്ലയിൽ എത്തിച്ചത്.

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കൂളിവയല്‍ ഇമാം ഗസ്സാലി ആര്‍ട്‌സ് ആന്‍ഡ്് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /എം.ടെക് (സി.എസ്/ഐ.ടി) എന്നിവയാണ് അടിസ്ഥാന യോഗ്യത. യു.ജി.സി നെറ്റ്/

സ്‌പോട്ട് അഡ്മിഷന്‍

തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളേജിലെ ഒന്നാം വര്‍ഷ റെഗുലര്‍ എം.ടെക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ആന്‍ഡ് സിഗ്നല്‍ പ്രോസസ്സിംഗ്) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (നെറ്റ്വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി) കോഴ്‌സുകളിലേക്ക്

കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ പഠന സൗകര്യം; ജില്ലയില്‍ സമ പദ്ധതിയ്ക്ക് തുടക്കമായി

കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ യോഗ്യതകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സമ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പൊഴുതന ഗ്രാമ പഞ്ചായത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ, സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *