എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ മൾട്ടി പർപ്പസ് ജോബ് ക്ലബ് സ്വയം തൊഴിൽ പദ്ധതി പ്രകാരം ഒന്നിലധികം അംഗങ്ങൾ സംയുക്തമായി തുടങ്ങുന്ന സ്വയം തൊഴിൽ സംരംഭങ്ങൾക്ക് സബ്സിഡിയോടുകൂടി വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 25 ശതമാനം സബ്സിഡി (പരമാവധി 2 ലക്ഷം രൂപ വരെ) അനുവദിക്കും. അപേക്ഷ ഫോറം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്ന് ലഭിക്കും.
ഫോൺ : 04936 202534

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.