ആരോഗ്യകേരളം വയനാടിനു കീഴിൽ ഇ- സഞ്ജീവനി സേവനം നൽകുന്നതിനായി ജനറൽ മെഡിസിൻ, ഡെർമറ്റോളജി, പീഡിയാട്രിക്സ് സ്പെഷ്യാലിറ്റി ഡോക്ടർമാരെ നിയമിക്കുന്നു. യോഗ്യത. എംബിബിഎസ്, ബന്ധപ്പെട്ട വിഷയത്തിൽ പിജി ഡിപ്ലോമ, ടിസിഎംസി രജിസ്ട്രേഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം. പ്രായപരിധി 2023 ആഗസറ്റ് ഒന്നിന് 62 വയസ്സ് കവിയരുത്. അപേക്ഷ dpmwynd@gmail.com ൽ ഒക്ടോബർ 7 നകം നൽകണം. ഫോൺ: 04936 202772.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.