ദ്വാരക: ദ്വാരക വൈഎംസിഎ എല്ലാംവർഷവും നടത്തിവരുന്ന വിഷരഹിത ദ്വാരക പദ്ധതിയുടെ ഭാഗമായി ഈ വർഷം എത്തിച്ച 10000 പച്ചക്കറി തൈകൾ വിതരണം ചെയ്തു. ദ്വാരക ഫോറോനാ ചർച്ച് വികാരി ഫാദർ ബാബു മൂത്തേടം വിതരണ ഉദ്ഘാടനം നടത്തി. ദ്വാരക വൈഎംസിഎ പ്രസിഡന്റ് ഷിന്റോ ആന്റണി അധ്വ ക്ഷത വഹിച്ചു. സ്റ്റാൻലി പി.പി പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചു. ട്രഷറർ വി.സി തോമസ് നേതൃത്വം നൽകി.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.