‘മിത്ര ജീവലോകം’ ശില്‍പ്പശാല നടത്തി

നാട്ടറിവ് പഠനകേന്ദ്രം ‘അറിവാനന്ദം’ കാര്‍ഷിക വിജ്ഞാന പരമ്പരയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ കര്‍ഷകര്‍ക്കായി ‘മിത്ര ജീവലോകം’ ശില്‍പ്പശാല സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ജില്ല ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി കണ്‍വീനര്‍ ടി.സി ജോസഫ് അധ്യക്ഷത വഹിച്ചു. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം കീടരോഗ വിദഗ്ധന്‍ ഡോ.വി.പി രാജന്‍ ക്ലാസ്സെടുത്തു. വയനാടിന്റെ കാര്‍ഷിക മേഖല നേരിടുന്ന കീടരോഗങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍, മിത്രകീടങ്ങളുടെ പരിപോഷണം തുടങ്ങിയവ ശില്‍പ്പശാല ചര്‍ച്ച ചെയ്തു. നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടര്‍ പി.ജെ മാനുവല്‍, തിരുനെല്ലി അഗ്രി പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍മാരായ ഇ.ജെ ജോസഫ്, രാജേഷ് കൃഷ്ണന്‍, ഫീല്‍ഡ് ഓഫീസര്‍ ആര്‍.അശ്വതി, കീസ്റ്റോണ്‍ ഫൌണ്ടേഷന്‍ പ്രോഗ്രാം ഓഫീസര്‍ പി.ബി സനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കൂളിവയല്‍ ഇമാം ഗസ്സാലി ആര്‍ട്‌സ് ആന്‍ഡ്് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /എം.ടെക് (സി.എസ്/ഐ.ടി) എന്നിവയാണ് അടിസ്ഥാന യോഗ്യത. യു.ജി.സി നെറ്റ്/

സ്‌പോട്ട് അഡ്മിഷന്‍

തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളേജിലെ ഒന്നാം വര്‍ഷ റെഗുലര്‍ എം.ടെക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ആന്‍ഡ് സിഗ്നല്‍ പ്രോസസ്സിംഗ്) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (നെറ്റ്വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി) കോഴ്‌സുകളിലേക്ക്

കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ പഠന സൗകര്യം; ജില്ലയില്‍ സമ പദ്ധതിയ്ക്ക് തുടക്കമായി

കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ യോഗ്യതകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സമ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പൊഴുതന ഗ്രാമ പഞ്ചായത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ, സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.