വയനാട് സിവില്‍ ജുഡീഷ്യല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ അതിവേഗ കോടതികളില്‍ ഒഴിവുവരുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2, എല്‍.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ് 2 തസ്തികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായുള്ള പാനലിലേക്ക് നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവരുടെ അഭാവത്തില്‍ ഇതര വകുപ്പുകളില്‍ നിന്നും വിരമിച്ചവരെയും സമാന പ്രവര്‍ത്തി പരിചയമുള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ക്ക് 62 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട് 673122 എന്ന വിലാസത്തിലോ dtcourtkpt@kerala.gov.in
എന്ന ഇ മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. ഒക്‌ടോബര്‍ 10 ന് വൈകീട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍ 04936 202277.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.