കേരളസര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ കോഴ്‌സുകളായ പ്രീ പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിംഗ് എന്നീ കോഴ്‌സുകളില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌സെന്ററിലാണ് കോഴ്‌സുകള്‍ നടക്കുക. വിദ്യാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനില്‍ ഹാജരാകണം. ഫോണ്‍ 0495 2723666, 0495 2356591

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.