എൻഎസ്എസ് “സമർപ്പൺ ” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

നടവയൽ:ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സമർപ്പൺ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കറ്റ് ടി സിദ്ദിഖ് നിർവഹിച്ചു.
കേരളത്തിന്റെ ആരോഗ്യമേഖലയുടെ അടിസ്ഥാന വിഭാഗമായ മാതൃശിശു സംരക്ഷണം, പാലിയേറ്റീവ് കെയർ, പകർച്ചവ്യാധി നിയന്ത്രണം, പ്രതിരോധ വാക്സിനേഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാനുള്ള ശേഷി എൻഎസ്എസ് വോളണ്ടിയർമാരിൽ വളർത്താൻ ഉതകുന്ന എൻഎസ്എസ് പദ്ധതിയാണ് സമർപ്പൺ.
നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ആർച്ച് പ്രീസ്റ്റ് ഗർവാ സിസ് മറ്റം അധ്യക്ഷത വഹിച്ചു. വരദൂർ പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ മനോജ് എകെക്ക് എൻഎസ്എസ് വൊളണ്ടിയർമാർ വീൽ ചെയറുകൾ കൈമാറി. അതോടൊപ്പം പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകർക്ക് ഉപകരണങ്ങൾ നൽകി. ലഹരി വിരുദ്ധ ക്യാമ്പയിൻ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫ് ഉദ്ഘാടനം ചെയ്തു. ഹൈഡ്രജൻ ബലൂണുകൾ പറത്തിക്കൊണ്ട് ലഹരി വിരുദ്ധ സന്ദേശം നൽകി.കണിയാമ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നക്കുട്ടി ജോസ്, വാർഡ് മെമ്പർ സന്ധ്യ ലിഷു, സ്കൂൾ പ്രിൻസിപ്പൽ തോമസ് മാത്യു, പിഎസ്‌സി അംഗം സുദർശൻ കെ ഡി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രജനി റോസ് എന്നിവർ സംസാരിച്ചു.

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ആവിശ്യമായ ലാബ് റീഏജന്റുകള്‍, ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 12 നകം പേരിയ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍-

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.