താഴെയങ്ങാടി : മാനന്തവാടി മുൻസിപ്പാലിറ്റിയിൽ 26 ഡിവിഷൻ താഴെയങ്ങാടിയിൽ ഒരു മാസക്കാലമായി നടന്നുകൊണ്ടിരുന്ന കൽവർട്ടിന്റെയും, ഓവു ചാലിന്റെയും പണി പൂർത്തിയായി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു.നിലവിൽ ഉണ്ടായിരുന്ന കൽവർട്ട് പൊളിച്ച് പുതിയ കൺവെർട്ട് ആഴവും വീതിയും കൂട്ടി നിർമ്മിച്ചു. ഇരുഭാഗങ്ങളിലുമായി ഓവുചാൽ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ വാഹന ഗതാഗതത്തിനായി റോഡ് തുറന്നു കൊടുത്തു

ഒരേ ട്രെയിനിൽ മടക്കയാത്ര എങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ്; ഉത്സവകാല പ്ലാനുമായി റെയിൽവേ
ന്യൂഡൽഹി: ഉത്സവ സീസണിലെ ട്രെയിൻ യാത്രക്കാരുടെ തിരക്കിന് പരിഹാരവുമായി പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ. ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ ഒരേ ട്രെയിനിൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് മടക്ക ടിക്കറ്റിൽ 20 ശതമാനം