തരുവണ:തരുവണ കുറ്റിയാടി റോഡിൽ പഴയ മദ്രസ്സക്ക് മുൻ വശത്ത് എടിഎം സിഡിഎം പ്രവർത്തനം ആരംഭിച്ചു.ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ നിർവഹിച്ചു.പ്രമുഖ ബാങ്കിന്റെയെല്ലാം പണം പിൻ വലിക്കാനും,ഡെപ്പോസിറ്റ് ചെയ്യാനും സൗകര്യമുണ്ട്.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.കെ.സി.മൈമൂന,സീനത് വൈശ്യൻ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.അബ്ദുള്ള ഹാജി,ജനറൽ സെക്രട്ടറി അബ്ദുൽ റഹ്‌മാൻ,ഉസ്മാൻ പള്ളിയാൽ,പി.കെ.മുഹമ്മദ്,സി.അബ്ദുള്ള തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഒരേ ട്രെയിനിൽ മടക്കയാത്ര എങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ്; ഉത്സവകാല പ്ലാനുമായി റെയിൽവേ
ന്യൂഡൽഹി: ഉത്സവ സീസണിലെ ട്രെയിൻ യാത്രക്കാരുടെ തിരക്കിന് പരിഹാരവുമായി പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ. ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ ഒരേ ട്രെയിനിൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് മടക്ക ടിക്കറ്റിൽ 20 ശതമാനം