പേരിയ ചപ്പാരത്ത് പോലീസ് തണ്ടർബോൾട്ടും മാവോയി സ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പ്രദേശവാസിയായ അനീഷ് എന്നയാളുടെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘവും തണ്ടർബോൾട്ടും തമ്മിലാണ് വെടിവെപ്പുണ്ടാ യത്. മൂന്ന് വനിതകളും, ഒരു പുരുഷനുമായിരുന്നു മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ ഒരു പുരുഷനേയും, സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടു ത്തു. മാവോ വാദിക ളായ ചന്ദ്രയും, ഉണ്ണിമായയുമാണ് ഇവരെന്നാണ് സൂചന. രാത്രിയോടെ വീട്ടിലെത്തിയ മാവോയിസ്റ്റുകൾ വീട്ടുകാരോട് ഭക്ഷണം വാങ്ങി കഴിച്ച ശേഷം പുറത്തേക്കിറങ്ങാൻ നോക്കവേ പോലീസ് വളയു കയാ യിരുന്നു. കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടെ ങ്കിലും തയ്യാറാകാത്തതിനെ തുടർന്ന് വെടിവെപ്പുണ്ടാ യതായാണ് വീട്ടുകാർ പറയുന്നത്. അര മണിക്കൂറോളം വെടിവെപ് നീണ്ടതായി വീട്ടുകാർ പറഞ്ഞു.വീടിന്റെ വാതിലും മറ്റും വെടിയേറ്റ നിലയിലാണ്. എന്നാൽ പോലീസ് ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്