പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ പാത – മന്ത്രി തല ഉപസമിതി ഉടൻ സന്ദർശിക്കണം

നവംബർ 23ന് വയനാട്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസിനു മുന്നോടിയായി പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ വനമന്ത്രി ഉൾപ്പെട്ട മന്ത്രി തല ഉപസമിതിയെ അയച്ച് ബദൽ പാതകൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കുവാനുള്ള നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രി തയ്യാറാക്കണമെന്ന്പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നു ദശാബ്ദകാലമായി വയനാട്ടിലെ ജനങ്ങൾ ബദൽ പാതകൾക്ക് വേണ്ടി മുറവിളി കൂട്ടുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് ഒരു ജനാധിപത്യ ഗവൺമെന്റിന് ഭൂഷണമല്ല. 70% പണി പൂർത്തീകരിച്ച് ശാസ്ത്രീയ  പഠനങ്ങളിലും മുഴുവൻ സർവ്വേകളിലും പ്രഥമ പരിഗണന ലഭിച്ച പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് നിർമ്മാണം ഉടൻ പുനർ ആരംഭിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വയനാട്ടിൽ എത്തുമ്പോൾ ജനങ്ങൾക്ക് ഉറപ്പു നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. നയപരമായ തീരുമാനമെടുത്ത് അടുത്ത ബഡ്ജറ്റിൽ 100 കോടി രൂപ വകയിരുത്തി യുദ്ധകാല അടിസ്ഥാനത്തിൽ പടിഞ്ഞാറത്തറ പൂഴ്ത്തോട് ബദൽ പാതയുടെ നിർമ്മാണം എത്രയും വേഗം ആരംഭിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.
വയനാട്ടിലെ ജനങ്ങൾ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് യാത്രാ പ്രശ്നവും വന്യമൃഗ ശല്യവും എന്ന് വയനാട്ടിലെ ജനപ്രതിനിധികളും എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളും തിരിച്ചറിയണം. കാർഷിക രംഗത്ത് വന്യമൃഗ ശല്യവും കാലാവസ്ഥ വ്യതിയാനവും മൂലവും തകകർച്ച നേരിടുന്ന വയനാട്ടിലെ കർഷകരുടെ ഏക പ്രതീക്ഷ ടൂറിസം രംഗത്തുള്ള മുന്നേറ്റം മാത്രമാണ്. ഘട്ടം ഘട്ടമായി വയനാട്ടിലെ മുഴുവൻ ബദൽ പാതകളും സഞ്ചാര യോഗ്യമാക്കിയാൽ ലോക ടൂറിസ്റ് ഭൂപടത്തിൽ ഇപ്പോൾ പതിമൂന്നാം സ്ഥാനത്തുള്ള വയനാട് പ്രഥമ ശ്രേണിയിലേക്ക് ഉയർത്തപ്പെടും. കേന്ദ്ര ഗവൺമെൻറ് വികസന ആവശ്യങ്ങൾക്കായി പ്രത്യേകിച്ച് റോഡ് റെയിൽവേ വികസനത്തിന് അനുകൂലമായി നിയമഭേദഗതി വരുത്തിയ സാഹചര്യത്തിൽ വനത്തിലൂടെ റോഡ് വെട്ടുന്നതിന് നിലവിലുള്ള കേന്ദ്ര നിയമ തടസ്സം ഒഴിവായത് വയനാട്ടുകാർക്ക് വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. അടിയന്തരമായി സംസ്ഥാന ഗവൺമെന്റ് ചെയ്യേണ്ടത് ബദൽ പാതയ്ക്ക് വേണ്ടിയുള്ള അപേക്ഷയും ഡി പി ആർ അടക്കമുള്ള മുഴുവൻ രേഖകളും കേന്ദ്രത്തിന് സമർപ്പിച്ചാൽ വനത്തിലൂടെ റോഡ് വെട്ടുന്നതിനുള്ള അനുവാദം ലഭിക്കുന്നതാണ്. നിലവിൽ ഇതിനുവേണ്ടി യാതൊരു അപേക്ഷയും കേന്ദ്ര ഗവൺമെന്റിന് സംസ്ഥാന ഗവൺമെൻറ് സമർപ്പിച്ചിട്ടില്ല ഇനി പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡിന് വേണ്ടി അപേക്ഷയും ഡിപിആർ അടക്കമുള്ള രേഖകളും കേന്ദ്രത്തിന് സമർപ്പിക്കുകയാണ് വേണ്ടത്. ഇനിയും വൈകിച്ചാൽ അത് വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന കടുത്ത അവഗണനയും വഞ്ചനയും വെല്ലുവിളിയും ആയിരിക്കും എന്ന് യോഗം വിലയിരുത്തി.
വയനാടിന്റെ സമഗ്ര വികസനത്തിനും ടൂറിസം രംഗത്തുള്ള കുതിച്ചുചാട്ടത്തിന് നിലവിലുള്ള 5 ബദൽ പാതകളും യാഥാർത്ഥ്യമാക്കാനുള്ള ദീർഘകാല കർമ്മ പദ്ധതിക്ക് രൂപം നൽകുവാൻ ഇടതുപക്ഷ ജനാധിപത്യ ഗവൺമെൻറ് തയ്യാറാവണം. അല്ലാത്തപക്ഷം ഡിസംബർ ഒന്നു മുതൽ ശക്തമായ പ്രക്ഷോഭത്തിന് രൂപം നൽകുവാൻ ബദൽ റോഡ് വികസന സമിതി യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി വനം മന്ത്രി പൊതുമരാമത്ത് വകുപ്പ് മന്ത്രി തുടങ്ങിയവർക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
യോഗത്തിൽ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് വികസന സമിതി വൈസ് ചെയർമാൻ കെ എം ജോസഫ് അധ്യക്ഷത വഹിച്ചു. സമിതി ചെയർമാനും കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗമായ കെ.എ ആന്റണി യോഗം ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ, ലോറൻസ് കെ ജെ, ടി പി കുര്യാക്കോസ്, സണ്ണി അന്തിനാട് , കെഎം വർഗീസ്, ജോസ് പി ജെ, കെ എം പൗലോസ്, സിബി ജോൺ, അബ്രഹാം പി കെ, , തോമസ് കെ എം, ജോൺസൺ പി യു, ഷാൻറ്റു മാത്യു, പ്രിൻസ് തോമസ് ,തോമസ് നിരപ്പേൽ, അനൂപ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ആവിശ്യമായ ലാബ് റീഏജന്റുകള്‍, ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 12 നകം പേരിയ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍-

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *