കേരള നോളജ് ഇക്കണോമി മിഷന്‍ ഡിസംബര്‍ 13 ന് സുല്‍ത്താന് ബത്തേരി സെന്റ് മേരീസ് കോളേജില്‍ ജില്ലാ സ്‌കില്‍ ഫെയര്‍ സംഘടിപ്പിക്കും. തൊഴിലുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദര്‍ശനം ഇതിന്റെ ഭാഗമായി നടക്കും. .1000ല്‍ അധികം തൊഴിലുകളിലേക്കുള്ള രെജിസ്ട്രഷനും, നോളജ് മിഷന്‍ വഴി നല്‍കുന്ന സൗജന്യ കരിയര്‍ ഡെവലപ്പ്‌മെന്റ് സര്‍വീസുകള്‍, സ്‌കില്‍ സ്‌കോളര്‍ഷിപ്പുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, അപ്പ്രെന്റിഷിപ്പുകള്‍, തുടങ്ങിയവയിലേക്കുള്ള സ്‌പോര്‍ട്ട് രെജിസ്ട്രഷനുകളും നടക്കും. കൂടാതെ വിവിധ ഇന്‍ഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റര്‍ സെഷനുകളും സ്‌കില്‍ ഫെയറിന്റെ ഭാഗമായുണ്ടാകും.18 നും 58 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: www.knowledgemission.kerala.gov.in, ഫോണ്‍ : 04712737881

സൗജന്യ തൊഴില്‍ പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും തൊഴില്‍ പരിശീലനം നല്‍കുന്നു. 20 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക്