നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് റേഡിയേഷന് ഫിസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ 18 ന് രാവിലെ 10.30ന് സൂപ്രണ്ട് ഓഫീസില്‍ നടക്കും. പോസ്റ്റ് എം.എസ്.സി ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍/മെഡിക്കല്‍ ഫിസിക്സ്, അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി ഇന്‍ റേഡിയോളജിക്കല്‍/മെഡിക്കല്‍ ഫിസിക്സ്, റേഡിയേഷന് തെറാപ്പി ഡിപ്പാര്‍ട്ട്മെന്റില്‍ 12 മാസത്തെ ഇന്റേണ്‍ഷിപ്പ് എന്നിവയാണ് യോഗ്യത. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. 04935 296100.

മാനേജ്മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു
എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്ഷിപ്പ് അടിസ്ഥാനത്തിൽ മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ