മാനന്തവാടി: തെങ്ങുചെത്തുതൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു. മാനന്തവാടി ആറാട്ടുതറ അടിവാരം പുള്ളിക്കാപ്പുറത്ത് റെജി (49) യാണ് മരിച്ചത്. കമ്മനയിലെ സ്വകാര്യ തോട്ടത്തിൽ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഉടൻ റെജിയെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു . ഭാര്യ: റീമ. മക്കൾ: ദേവതീർത്ഥ, ദേവനന്ദ, ദേവാനന്ദ്.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു
എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ