എടവക ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘ഹെല്‍ത്തി എടവക’ പദ്ധതിയുടെ ഭാഗമായി ആരോഗ്യ ഗ്രാമസഭ ചേര്‍ന്നു. ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എടവക പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര ഹെല്‍ത്ത് പ്ലാനിന്റെ രൂപരേഖ ‘ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍’ സെക്രട്ടറി ഡോ. ടി.പി. വിജയകുമാര്‍ ഓണ്‍ലൈനായി അവതരിപ്പിച്ചു. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുകയും എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ക്ഷേമം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എടവക ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ഹെല്‍ത്തി എടവക.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്‍സി ബിനോയി , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ലത വിജയന്‍, മെഡിക്കല്‍ ഓഫീസര്‍ കെ.സി പുഷ്പ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മഞ്ജുനാഥ് ജോസഫ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എന്‍.വി. ജോര്‍ജ് മാസ്റ്റര്‍, അംഗങ്ങളായ കെ.എച്ച് സുനില്‍, കെ.എം.ഷിനോജ്, ജെ.എച്ച്

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍
ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി







