പൊതുവിദ്യഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം എന്‍ എസ്. എസ്. യൂണിറ്റുകളുടെ കീഴില്‍ നടത്തി വരുന്ന ഊര്‍ജ സംരക്ഷണ സാക്ഷരതാ യജ്ഞം പദ്ധതിയുടെ ഭാഗമായി വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിന്റെ നേതൃത്വത്തില്‍ ഊര്‍ജ സംരക്ഷണ വലയം സംഘടിപ്പിച്ചു. ചൂരല്‍മല ജംഗ്ഷനില്‍ നടന്ന പരിപാടി മേപ്പാടി പഞ്ചായത്ത് മെമ്പര്‍ സി.കെ നൂറുദീന്‍ ഉദ്ഘാടനം ചെയ്തു. വെള്ളാര്‍മല ജി.വി.എച്ച്.എസ്. എസ് പ്രിന്‍സിപ്പാള്‍ എല്‍.എല്‍ ഭവ്യലാല്‍, എന്‍.എസ്. എസ്. കോര്‍ഡിനേറ്റര്‍ എന്‍.വി ദിവ്യ, എന്‍.എസ്.എസ് വളണ്ടിയര്‍മാരായ മുഹമ്മദ് ഫാദില്‍, ദില്‍ജിത്ത് മനോജ്, പ്രീതി രവീന്ദ്രന്‍ തുടങ്ങിവര്‍ സംസാരിച്ചു.

സ്പോട്ട് അഡ്മിഷന്
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്