മാനന്തവാടി: തെങ്ങുചെത്തുതൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു. മാനന്തവാടി ആറാട്ടുതറ അടിവാരം പുള്ളിക്കാപ്പുറത്ത് റെജി (49) യാണ് മരിച്ചത്. കമ്മനയിലെ സ്വകാര്യ തോട്ടത്തിൽ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഉടൻ റെജിയെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു . ഭാര്യ: റീമ. മക്കൾ: ദേവതീർത്ഥ, ദേവനന്ദ, ദേവാനന്ദ്.

ഭക്ഷണത്തിന് മുന്പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് പ്രമേഹം നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് അറിയാം…
സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷം വെളളം കുടിക്കണം എന്നാണല്ലേ പറയുന്നത്. എന്നാല് അടുത്തിടെ ഹാര്വാര്ഡ് ഹെല്ത്തും എന്ഐഎച്ചും നടത്തിയ പഠനത്തില് കണ്ടെത്തിയിരിക്കുന്നത് ഭക്ഷണത്തിന് മുന്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്







