പൊതുവിദ്യഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം എന്‍ എസ്. എസ്. യൂണിറ്റുകളുടെ കീഴില്‍ നടത്തി വരുന്ന ഊര്‍ജ സംരക്ഷണ സാക്ഷരതാ യജ്ഞം പദ്ധതിയുടെ ഭാഗമായി വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിന്റെ നേതൃത്വത്തില്‍ ഊര്‍ജ സംരക്ഷണ വലയം സംഘടിപ്പിച്ചു. ചൂരല്‍മല ജംഗ്ഷനില്‍ നടന്ന പരിപാടി മേപ്പാടി പഞ്ചായത്ത് മെമ്പര്‍ സി.കെ നൂറുദീന്‍ ഉദ്ഘാടനം ചെയ്തു. വെള്ളാര്‍മല ജി.വി.എച്ച്.എസ്. എസ് പ്രിന്‍സിപ്പാള്‍ എല്‍.എല്‍ ഭവ്യലാല്‍, എന്‍.എസ്. എസ്. കോര്‍ഡിനേറ്റര്‍ എന്‍.വി ദിവ്യ, എന്‍.എസ്.എസ് വളണ്ടിയര്‍മാരായ മുഹമ്മദ് ഫാദില്‍, ദില്‍ജിത്ത് മനോജ്, പ്രീതി രവീന്ദ്രന്‍ തുടങ്ങിവര്‍ സംസാരിച്ചു.

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ
ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.