ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ നടപ്പാക്കുന്ന സിക്കിള്‍ സെല്‍ അനീമിയ പദ്ധതിയിലെ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും, ജില്ലാ പഞ്ചായത്ത് ജില്ലാ ആയുര്‍വേദ ആശുപത്രി കേന്ദ്രീകരിച്ച് നടത്തുന്ന സമഗ്ര പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പദ്ധതിയിൽ യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ലാബ് ടെക്‌നീഷ്യന്‍ യോഗ്യത ബിഎസ്.സി എം.എല്‍.റ്റി അല്ലെങ്കില്‍ ഡി.എം.എല്‍.റ്റി. യോഗ ഇന്‍സ്ട്രക്ടര്‍ യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഒരു വര്‍ഷത്തെ യോഗ കോഴ്‌സ്. പ്രായപരിധി 18 നും 50 നും മദ്ധ്യേ. ലാബ് ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച ഡിസംബര്‍ 26 ന് രാവിലെ 10.30 നും, യോഗ ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച രാവിലെ 11.30 നും കല്‍പ്പറ്റ എസ്.പി ഓഫീസിന് സമീപമുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബിൽഡിംഗ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 203906.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ