സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗണ്സിലര്മാരെ താല്ക്കാലിക അടിസ്ഥാനത്തില് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു, സൈക്കോളജിയില് ബിരുദാനന്തര ബിരുദം, കൗണ്സലിംഗ്, സൈക്കോതെറാപ്പി എന്നിവയില് പി.ജി.ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്ക്ക് മുന്ഗണന. പ്രായപരിധി 20 നും 50 നും മദ്ധ്യേ. ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബര് 22 നകം അതത് ജില്ലാ പോലീസ് മേധാവിമാര്ക്ക് നല്കണം. സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇന്സ്പെക്ടര് ജനറല്, സ്റ്റേറ്റ് വിമന് ആന്റ് ചില്ഡ്രന് സെല്, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തില് അപേക്ഷിക്കണം. ഫോണ്: 0471 2338100.

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില് സൗദി അറേബ്യ മുന്നില്
ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി







