വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ കലോത്സവം ‘ഒപ്പം’ ശ്രദ്ദേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. കലോൽസവം ഭിന്നശേഷി വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും വേറിട്ട അനുഭവമായി. വൈത്തിരി സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ജോർജ്ജ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ തോമസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഒ ദേവസ്സി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഒ.ജിനിഷ, വാർഡ് മെമ്പർമാരായ ജ്യോതിഷ് കുമാർ, വി.എസ് സുജിന, കെ.ആർ.ഹേമലത, മേരിക്കുട്ടി മൈക്കിൾ, ജോഷി വർഗ്ഗീസ്, ബി ഗോപി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ടിന്റു കുര്യൻ എന്നിവർ സംസാരിച്ചു.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു
എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ