2000 ജനുവരി 1 മുതൽ 2023 ഒക്ടോബർ 31 വരെ എപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതെ സീനിയോറിറ്റി നഷ്ടമായവർക്ക് ജനുവരി 31 വരെ രജിസ്‌ട്രേഷൻ പുതുക്കാം. ഈ സമയപരിധിയിൽ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ ചെയ്ത് സർട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കും നിശ്ചിത സമയം കഴിഞ്ഞ് പുനർ രജിസ്‌ട്രേഷൻ നടത്തിയവർക്കും ഈ ആനുകൂല്യം ലഭിക്കും. www.employment.kerala.gov.in ലും നേരിട്ടും രജിസ്‌ട്രേഷൻ പുതുക്കാം. ഫോൺ: 04936 202534.

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി
വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍







