മദ്യപാന ആസക്തിയും കുടുംബ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് നടപടി വേണം: വനിതാ കമ്മീഷന്‍

തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ 12-ാം വാര്‍ഡ് അംബേദ്ക്കര്‍ പട്ടികവര്‍ഗ കോളനിയില്‍ മദ്യപാന ആസക്തിയും ഇതു മൂലമുണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സത്വര നടപടി വേണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്റെ പട്ടിക വര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ 12-ാം വാര്‍ഡ് അംബേദ്ക്കര്‍ കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അധ്യക്ഷ. കോളനിയിലെ മാനസിക വെല്ലുവളി നേരിടുന്നവരുടെ പരിചരണം ലക്ഷ്യമാക്കി പഞ്ചായത്ത് ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്ന പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനുള്ള നിര്‍ദേശം പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കി. ലൈഫ് പദ്ധതി കോളനിയില്‍ വിജയകരമായി പൂര്‍ത്തീകരിച്ച് വരുന്നുണ്ട്. കോളനിവാസികളുടെ ഉന്നമനത്തിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വനിതാ കമ്മിഷന്റെ പൂര്‍ണ പിന്തുണ ഉണ്ടാകും. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെല്ലാം കോളനിയില്‍ എത്തുന്നുണ്ടെന്ന് ബോധ്യമായതായും
വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിനായി വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച പട്ടികവര്‍ഗ മേഖലാ ക്യാമ്പ് തിരുനെല്ലി അംബേദ്ക്കര്‍ കോളനിയിലെ ഗൃഹസന്ദര്‍ശനത്തോടെയാണ് തുടങ്ങിയത്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കാണുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുന്നതിനാണ് രണ്ടു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പിന്റെ ഭാഗമായി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ.പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോളനിയില്‍ സന്ദര്‍ശനം നടത്തിയത്. കോളനിയിലെ പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെടുന്ന ഏഴ് കുടുംബങ്ങളുടെ വീടുകള്‍ കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചു. കോളനിയിലെ ക്യാന്‍സര്‍, അരിവാള്‍ രോഗം ബാധിച്ചവരുടെയും മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളുടെയും ആരോഗ്യ വിവരങ്ങള്‍ കമ്മിഷന്‍ അംഗങ്ങള്‍ ചോദിച്ചറിഞ്ഞു. കോളനിയിലെ അതിദരിദ്ര വിഭാഗത്തില്‍പ്പെടുന്നവരുടെ വീടുകളും അംഗങ്ങള്‍ സന്ദര്‍ശിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. രാധാകൃഷ്ണന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാബു എം പ്രസാദ്, സബ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍ പി സെബാസ്റ്റ്യന്‍, ട്രൈബല്‍ പ്രമോട്ടര്‍മാരായ എം. അജ്ഞു, സി.എന്‍. ഷീന, ആശ വര്‍ക്കര്‍ സരസ്വതി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.