കാസർകോട്: യുവ വ്യാപാരി ഷോപ്പിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. കാസർകോട് നായക്സ് റോഡിലെ ബ്രാൻഡ് സ്ഥാപന ഉടമയും മൊഗ്രാൽ സ്വദേശിയുമായ മഹമൂദ്(44) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഷോപ്പിൽ വച്ചാണ് സംഭവം. കുഴഞ്ഞുവീണ മഹ്മൂദിനെ മറ്റു ജീവനക്കാർ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൊഗ്രാൽ യൂനാനി ആശുപത്രിക്ക് സമീപത്തെ പരേതനായ സൈനുദ്ദീനിന്റെയും ആസ്യുമ്മയുടെയും മകനാണ്. റംലയാണ് ഭാര്യ. ഇസാൻ, വസീം, ഫാത്തിമ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഉമാലിമ്മ, അബ്ബാസ്, അബ്ദുള്ള, റഷീദ്, സിദ്ദീഖ്, ഖാലിദ്, ഔഫ്, തംസീന

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരാണോ? നിങ്ങൾക്കായി കേരള പോലീസിന്റെ സൗജന്യ പഠന സഹായ പദ്ധതി: പ്രോജക്ട് ഹോപ്പിന്റെ വിശദാംശങ്ങൾ
വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്‌എസ്‌എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ ‘ഹോപ്പ്’ പദ്ധതി.പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.