ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ കരിയർ ഗൈഡൻസ് & അഡോളസെൻ്റ് കൗൺസലിംഗ് സെല്ലിൻ്റെ സഹായത്താൽ തയ്യാറാക്കിയ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള പഠന സഹായി ഫ്ലൈ ഹൈ ചെയർമാൻ ടി.കെ. രമേശ് പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ലിഷ പി.എസ് മുഖ്യപ്രഭാഷണം നടത്തി. നിർവഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൾ നാസർ പദ്ധതി വിശദീകരണം നടത്തി. പ്രിൻസപ്പാൾ ഫിലിലിപ്പ് സി.ഇ , ജയപ്രകാശ് കെ. ആർ, ഷോബി സി. ആർ , കുമാരി മെറിൻ ഷിനു എന്നിവർ സംസാരിച്ചു.

മിനിമം ബാലൻസ് 50,000 രൂപയാക്കി ഐസിഐസിഐ ബാങ്ക്; പുതിയ ഉപഭോക്താക്കൾക്ക് തിരിച്ചടി
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ ഐസിഐസിഐ ബാങ്ക് സേവിംഗസ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് തുക ഉയർത്തി. എല്ലാ ഉപഭോക്തൃ വിഭാഗങ്ങൾക്കും ഇത് ബാധകമായിരിക്കും. ഓഗസ്റ്റ് 1 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നതായി ബാങ്കിന്റെ