വയനാട്ടിലെ
ആദ്യ സി.ബി.എസ്.ഇ സ്‌കൂളായ ഡബ്ല്യൂഎംഒ
ഇംഗ്ലീഷ് അക്കാദമി സ്കൂളിന്റെ 32ആം
വാർഷികാഘോഷം
അതിവിപുലമായ രീതിൽ ഇന്ന് വൈകുന്നേരം നാലര മണി മുതൽ നടത്തപ്പെടും.കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും, തിരക്കഥകൃത്തും, എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം
ഉദ്ഘാടനം നിർവഹിക്കും.
ഡബ്ല്യൂഎംഒ പ്രസിഡന്റ് കെ. കെ അഹമ്മദ്ഹാജി
അധ്യക്ഷത വഹിക്കുന്ന ആഘോഷപരിപാടിയിൽ
ഗായികയും, മഴവിൽ മനോരമ പാടാം നമുക്ക് പാടാം പരിപാടിയുടെ മത്സരാർഥിയുമായ കുമാരി മിൻഹാ ഫാത്തിമ മറ്റൊരു മുഖ്യ അതിഥി ആയിരിക്കും.
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാവിരുന്നും നടത്തപ്പെടുന്നതാണ്.
സ്കൂൾ പ്രിൻസിപ്പൽ
സ്മിത പി കൃഷ്ണൻ, അക്കാഡമിക്
കൺവിനർ ഡോ. കെ. റ്റി അഷ്‌റഫ് ,മറ്റു മാനേജ്മെന്റ് അംഗങ്ങൾ, പി.ടി.എ ഭാരവാഹികൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകും.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







