പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബായ ചലഞ്ചേഴ്സിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ കൂർഗ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡെന്റൽ സയൻസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ ദന്ത പരിശോധന ക്യാമ്പിന് പനമരം സ്കൂളിൽ തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് മെഹബൂബ്.പി അധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പാൾ രമേശ് കുമാര്‍ എം.കെ സ്വാഗതവും ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ് നന്ദിയും പറഞ്ഞു.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും
ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍