ക്ഷീര ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

ക്ഷീരവികസന വകുപ്പും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടിയും പനവല്ലി ക്ഷീര സംഘത്തിൽ നടന്നു. ഒ.ആർ കേളു എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പശുക്കളുടെ വിതരണം, പുൽകൃഷി വ്യാപനം, അവിശ്വാധിഷ്ഠിത ധനസഹായം, പ്രത്യേക ഗുണമേന്മ പരിപാടി, എഫ്.സി.പി എന്നീ പദ്ധതികൾ ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് ഒ.ആർ കേളു എം.എൽ.എ വ്യക്തമാക്കി. സംസ്ഥാനത്ത് 13 പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന പദ്ധതി ജില്ലയിൽ തിരുനെല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകളിൽ ലഭ്യമായിട്ടുണ്ട്.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫെമി മാത്യു പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്തുകളിൽ പാൽ ഉൽപാദനം വർദ്ധിച്ച് സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലന പരിപാടിക്ക് ക്വാളിറ്റി കൺട്രോൾ ഓഫീസർ പി.എച്ച് സിനാജുദ്ദീൻ, ക്ഷീരവികസന ഓഫീസർ എൻ.എസ് ശ്രീലേഖ എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എൻ ഹരീന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു സുരേഷ് ബാബു, ഡോ.അജയ്, പി കുര്യാക്കോസ്, ക്ഷീരസംഘം പ്രസിഡന്റുമാരായ പി.എൻ ഉണ്ണി, വി.വി രാമകൃഷ്ണൻ, പി ടി ബിജു, ഹംസ, ഡയറി ഫാം ഇൻസ്ട്രക്ടർ ഗിരീഷ്, രാധാകൃഷ്ണൻ, ജോയ്സ് ജോൺ, അജിത് കുമാർ എന്നിവർ സംസാരിച്ചു,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *